ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ കള്ളന്‍ കൊണ്ടുപോയി

രാജ്യത്തെ ആം ആദ്മി മുഖ്യനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറാണ് കള്ളന്മാര്‍ കൊണ്ട് പോയത്. കെജ്രിവാളിന്റെ പ്രശസ്തമായ നീല കാര്‍ ആണ് മോഷണം പോയത്. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ വച്ചാണ് കാര്‍ മോഷണം പോയത്. വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറയുന്നത്.

അതേസമയം സംഭവത്തില്‍ കെജ്രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014-ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ ഈ നീല വാഗണ്‍ ആര്‍ കാര്‍. അങ്ങനെയാണ് ഈ കാര്‍ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്.