16-നു ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫിനോട് ഹൈക്കോടതി വിശദീകരണം തേടി .
കൊച്ചി: 16-ന് പ്രഖ്യാപിച്ചിരിക്കുന്ന യു.ഡി.എഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജനങ്ങള്‍ക്ക് ഹര്‍ത്താലിനെ കുറിച്ച് ഭയമണ്ട് ഭയമകറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. യു.ഡി.എഫ് ഹര്‍ത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജന് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഹര്‍ത്താലിനെതിരായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.