തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍

സത്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന രമ്യാ നമ്പീശന്‍ നല്ലൊരു നായിക മാത്രമല്ല, ഗായിക കൂടിയാണെന്ന് തെളിയിക്കുന്നു.
താന്‍ അഭിനയിക്കുന ‘സത്യ’ എന്ന ചിത്രത്തിലെ യവ്വ്ന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് രമ്യ ആലപിച്ചത്. യാസിന്‍ നിസാറിനൊപ്പമാണ് രമ്യ ഈ ഗാനം ആലപിച്ചത്.

പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഗാനം ഒരു ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രദീപ് കളിയപുറത്താണ് കവര്‍വേര്‍ഷന്റെ ക്യാമറയും സംവിധാനവും ചെയ്തത്. സിബിരാജ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ്. സൈമണ്‍ കിംഗ് ആണ് സംഗീത സംവിധാനം.നവംബര്‍ ആദ്യവാരം സിനിമ റിലീസ് ചെയ്യും.

വീഡിയോ: