ഇറ്റലി മലയാളിയായ മഞ്ഞുരാന്‍ ടോമിയുടെ നിര്യാണത്തില്‍ അലിക്ക് ഇറ്റലി അനുശോചിച്ചു

ജെജി മാത്യു മാന്നാര്‍

റോം: അലിക്ക് ഇറ്റലിയുടെ ദീര്‍ഘ കാലമെമ്പറും, മുന്‍ ട്രഷററുമായിരുന്ന മഞ്ഞുരാന്‍ ടോമിയുടെ നിര്യാണത്തില്‍ ഇറ്റലി മലയാളികള്‍ അനുശോചിച്ചു. നാട്ടില്‍ അവധിയില്‍ ആയിരിക്കവേ ചാലക്കുടി പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു ടോമി.

മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനവും വലിയ സുഹൃത്ത്വലയവും ഉണ്ടായിരുന്ന ടോമിയുടെ വേര്‍പാട് ഇറ്റലി മലയാളികള്‍ക്ക് തീരാനഷ്ടമാണെന്നു അനുശോചന സന്ദേശത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

രാജു കള്ളികാടന്‍ (അലിക്ക് പ്രസിഡന്റ്), ജെയിംസ് മാവേലി (മുന്‍ പ്രസിഡന്റ്, ഉപദേശക സമിതി), സിബി കൊള്ളിയില്‍ (മുന്‍ സെക്രട്ടറി, ഉപദേശക സമിതി), ബെന്നി വെട്ടിയാടന്‍ ( ഉപദേശക സമിതി), ബിനോയി കരവാളൂര്‍ (പി.എം എഫ് പ്രസിഡന്റ്) ,ജോര്‍ജ്ജ് റപ്പായി (കാപ്പോ റോമാ പ്രെസിഡന്റ്), വിന്‍സെന്റ് ചക്കാലമറ്റത്തില്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.