മുപ്പത് വര്‍ഷത്തിനിടയില്‍ നിര്‍മ്മാതാവ് പീഡിപ്പിച്ചത് 30 സൂപ്പര്‍ നായികമാരെ; ഹോളിവുഡില്‍ നിന്നുള്ള പീഡന വാര്‍ത്തയില്‍ ഞെട്ടി സിനിമ ലോകം
മലയാള സിനിമ നടി അധിക്ഷേപിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമ മേഖലയിലെ നിരവധി പീഡന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഹോളിവുഡിലെ അണിയറയില്‍ നിന്നും പുറത്ത് വന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയുന്നത്. ഹോളിവുഡിലെ നിര്‍മ്മാതാവും മുന്‍ സ്റ്റുഡിയോ ഉടമയുമായ ഹാര്‍വി വിന്‍സ്റ്റനാണ് ലൈംഗിക വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്.
മൂന്നു ദശകമായി ഇയാള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ലൈംഗിക കഥകള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു.മൂന്നു ദശകങ്ങള്‍ക്കിടെ ഇയാള്‍ ലൈംഗികമായി ബന്ധപ്പെട്ടത് ലോകമറിയുന്ന 30 സൂപ്പര്‍ നായികമാരേയാണെന്നാണ് റിപ്പോര്‍ട്ട്.
ആഞ്ജലീന ജോളിയും സൂപ്പര്‍ മോഡല്‍ കാരയും ബോണ്ട് ഗേള്‍ സേയ്ഡോക്സുമെല്ലാം ഹാര്‍വി വിന്സ്റ്റന് ലൈംഗികമായി ഉപയോഗിച്ചതില്‍ ഉള്‍പ്പെടുന്നു. 2015ല്‍ ഇയാളുടെ പീഡനത്തിനിരയായ നാലു നായികമാരേയാണ് ഇയാള്‍ പണം നല്കി ഒതുക്കിയെന്നാണ് റിപ്പോര്‍ട്ട്.ഇതിനിടെ ഹാര്‍വി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയന്‍ താരം രംഗത്തു വന്നിട്ടുണ്ട്.സിനിമാ സെറ്റില്‍ ചുംബനവും അതിനപ്പുറവും ഹാര്‍വി ആവശ്യപ്പെടാറുണ്ടെന്ന് സൂപ്പര്‍ നായിക കാരാ ഡൈലേവിഞ്ചേ വ്യക്തമാക്കുന്നു.
ഹാര്‍വി നടത്തിയ ലൈംഗിക അതിക്രമം കണ്ടില്ലെന്ന് നടിക്കുകയേ നിവര്ത്തിയുളളൂവെന്നാണ് ബോണ്ട് നായിക ലീ സീഡോക്സ് പറയുന്നത്. 2000ല്‍ തന്നെ ഓഫീസിലിട്ടാണ് ഹാര്‍വീ പീഡിപ്പിച്ചതെന്ന് നടി ഹീതര്‍ ഗ്രഹാം പറഞ്ഞു.നടി റോസ് മക് ഗോവന്‍ കേസൊത്തു തീര്‍ക്കാന്‍ ഹാര്‍വി നല്കിയത്ഒരു ലക്ഷം ഡോളറാണ്.ഹാര്‍വി തന്നെ പ്രകൃതിവിരുദ്ധമായാണ് പീഡിപ്പിച്ചതെന്ന് ഇറ്റാലിയന്‍താരം അസ്യ അര്‍ജെന്റോ ആരോപിച്ചു.
ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഹാര്‍വിക്ക് ലൈംഗിക പ്രതിഫലം കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ആഞ്ജലീന ജോളിയും പറയുന്നു.