ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും
അനന്തപുരി ഒരുങ്ങുകയായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര മല്‍സരത്തെ വരവേല്‍ക്കുകയാണ് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. മല്‍സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് കെ സി എ യുടെ പ്രതീക്ഷ. നവംബര്‍ അഞ്ചിന് ടീമുകള്‍ തിരുവനന്തപുരത്തെത്തും. ഏഴാം തീയതി വൈകിട്ട് ഏഴിനാണ് മത്സരം.
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും. www.federalbank.co.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 16 മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബര്‍ 30 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട 41 ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ഏറ്റവും കുറഞ്ഞ അപ്പര്‍ ലെവല്‍ ടിക്കറ്റുകള്‍ക്ക് 700 രൂപയാണ്. ലോവര്‍ ലെവല്‍ പ്രീമിയം ലെവല്‍ എന്നിവക്ക് 1000 2000 എന്നിങ്ങനെയായിരിക്കും നിരക്കുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് 350 എന്ന നിരക്കില്‍ അപ്പര്‍ ലെവലില്‍ 5000 സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.