വിദ്യാര്‍ഥികള്‍ വരുന്നത് പഠിക്കാന്‍; കോളേജുകളില്‍ സമരവും ധര്‍ണ്ണയും വേണ്ട എന്ന് ഹൈക്കോടതി
സ്‌കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം അനുവദിക്കില്ലെന്ന് കേരളാ ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് എന് പി സിംഗിന്റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയില് പറയുന്നു.
എസ്എഫ്‌ഐ സമരത്തെ തുടര്‍ന്ന് പൊന്നാനി എംഇഎസ് കോളേജ് നല്കിയ ഹര്ജിയെത്തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടെന്റ് കെട്ടിയും, പട്ടിണികിടന്നുമുള്ള സമരം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. സമരം ചെയ്താല്‍ അതില്‍ ആവശ്യമെങ്കില് പോലീസിന് ഇടപെടാം എന്നും കോടതി പറയുന്നു.
വിദ്യാര്‍ഥികള്‍ക് പ്രശനങ്ങളുണ്ടായാല്‍ അത് നിയമപരമായി നേരിടണമെന്നും, അല്ലാതെ സമരംചെയ്യാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെണ്ട, വിദ്യാര്ത്ഥികള്‍ പഠനത്തില് ശ്രദ്ധിക്കണം എന്നും അദ്ദേഹം പറയുന്നു. ജനാധിപത്യ സമൂഹത്തില് ഇത്തരം സമരങ്ങള്ക്ക് യാതോരു പ്രസക്തിയുമില്ല, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ന് കോടതി വിധിയില്‍ വ്യക്താമാക്കുന്നു.