സീനിയര്‍ വൈദീകന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
പി.പി. ചെറിയാന്‍
ഫ്‌ളോറിഡ: നോര്‍ത്ത് ഈസ്റ്റ് ഫ്‌ളോറിഡാ സെന്റ് അഗസ്റ്റിന്‍ ഡയോസിസ് സീനിയര്‍ വൈദികന്‍ റവ. റിനെ റോബര്‍ട്ടിനെ (71) തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവന്‍ മുറെക്ക് ജീവപര്യന്തം ശിക്ഷ.
ഒക്ടോബര്‍ 18 ന് കേസ്സ് വിചാരണക്ക് വെച്ചിരുന്നുവെങ്കിലും പ്രോസിക്യൂട്ടേഴ്‌സുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കുറ്റ സമ്മതം നടത്തി മരണ ശിക്ഷയില്‍ നി്ന്നും സ്റ്റീവന്‍ മോചിതനായി. അഗസ്റ്റ ജൂഡീഷ്യല്‍ സര്‍ക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി നാറ്റ്‌ലിയുടെ ഓഫീസ് വാര്‍ത്ത സ്ഥിതീകരിച്ചു. 2016 ഏപ്രിലിലയിരുന്നു സംഭവം.
71 കാരനായ വൈദികനോട് 28 വയസ്സുള്ള പ്രതി ഫ്‌ളോറിഡായിലെ ജാക്‌സന്‍ വില്ലയില്‍ വെച്ച് റൈഡ് ആവശ്യപ്പട്ടു. തുടര്‍ന്ന് ജോര്‍ജിയായിലേക്ക് തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാസങ്ങളോളം അച്ചനില്‍ നിന്നും സഹായം ലഭിച്ച വ്യക്തിയായിരുന്നു സ്റ്റീവന്‍. ഫാദര്‍ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹത്തെ വധിച്ചതിന് അര്‍ഹതപ്പെട്ട ശിക്ഷയാണ് എനിക്ക് ലഭിച്ചത്. ചെയ്തു പോയ തെറ്റില്‍ പശ്ചാതപിക്കുന്നതായും സ്റ്റീവന്‍ പറഞ്ഞു. ജയിലിലായിരുന്നപ്പോള്‍ പ്രതി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരണ ശിക്ഷ ഒഴിവായെങ്കിലും, ജീവപര്യന്ത ശിക്ഷയില്‍ പരോള്‍ നിഷേധിച്ചിട്ടുണ്ട്.