കാടിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണുമായി ഫഹദ് എത്തുമ്പോള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പറയുന്നു, കാടാണ് കുളിരിന്റെ ഒളിയിടങ്ങളെന്ന്
ന്യൂ ജനറേഷന്‍ നായകന്മാരില്‍ അഭിനയം കൊണ്ട് മികച്ചൊരു നടന്‍ എന്ന ലേബലിലേക്ക് ഫഹദ് ഫാസില്‍ എത്തപ്പെട്ടത് വളരെ വേഗമായിരുന്നു. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്നു ഒരുപാട് നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഫഹദ് ഇതിനിടെ തമിഴ് സിനിമയിലും മികച്ച പ്രകടനം നടത്തത്തില്‍ ആരാധക പ്രീതി പിടിച്ചുപറ്റി.
അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഫഹദിന്റെ സിനിമയാണ് കാര്‍ബണ്‍. സിനിമയുടെ വിശേഷങ്ങള്‍ പലതും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നും പുറത്ത് വിട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ തരികയാണ്.
ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുതിയ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.അടുത്തിറങ്ങിയ ഒരുപാട് സിനിമകളിലൂടെ ഫഹദിന്റെ കഥാപാത്രങ്ങള്‍ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. മഹേഷ്, കള്ളന്‍ പ്രസാദ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ ഫഹദ് അഭിനയിച്ച് ജീവിക്കുകയായിരുന്നു. കാര്‍ബണിലെ കഥാപാത്രവും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷ.
മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്.സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം പ്രകൃതിയുടെ ദൃശ്യചാരുത ഒപ്പിയെടുത്തിട്ടുണ്ടെന്നതും സിനിമയെ വ്യത്യസ്തമാക്കാന്‍ പോവുന്ന കാര്യങ്ങളാണ്.
കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്.