പെണ്ണുകാണാന്‍ വന്നപ്പോള്‍ ഉള്ള പെണ്ണല്ല വിവാഹനിശ്ചയത്തിന് ; ചെക്കന്‍ പിണങ്ങി പോയി ; കല്യാണം കുളമായി ; എല്ലാത്തിനും കാരണം പെണ്ണിന്റെ അതിമോഹം
വിവാഹനിശ്ചയത്തിന് പെണ്ണിനെ മാറ്റി എന്ന് വരന്‍ ഇറങ്ങിപ്പോയി. കാസര്‍ഗോഡ് ആണ് സിനിമകളില്‍ ഉള്ളത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. കാസര്‍ഗോഡ് വിദ്യാനഗർ സ്വദേശിനിയായ യുവതിയും, കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് വരന്‍ പിന്മാറിയതിനെ തുടർന്ന് മുടങ്ങിപ്പോയത്. വിവാഹം അലസിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാനഗർ പോലീസിനെ സമീപിച്ചു.. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം എങ്ങനെ എന്നാല്‍ കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവ് കാസർകോട് വിദ്യാനഗറിലെ യുവതിയെ പെണ്ണുകാണാനെത്തി ഇഷ്ടപ്പെട്ടിരുന്നു. പ്രതിശ്രുത വരനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് പെണ്ണുകാണാനെത്തിയത്.
എല്ലാവർക്കും യുവതിയെ ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹ നിശ്ചയം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചു . കാസർകോട് വിദ്യാനഗറിലെ വധുവിന്റെ വീട്ടിൽവെച്ചായിരുന്നു വിവാഹ നിശ്ചയം. എന്നാൽ വിവാഹനിശ്ചയത്തിന് എത്തിയപ്പോഴാണ് ചെക്കന് ഒരു സംശയം താന്‍ പെണ്ണ് കാണാന്‍ വന്ന പെണ്ണല്ല ഇത് എന്ന്. അനിയത്തിയെ കാണിച്ച് ചേച്ചിയെ വിവാഹം ചെയ്ത് അയച്ച ധാരാളം സംഭവങ്ങള്‍ നാം അറിഞ്ഞിട്ടുണ്ട്. ഇതും അതുപോലെയാണോ എന്ന് ചെക്കന് സംശയമായി. പെണ്ണ് വീട്ടുകാര്‍ ആള്‍മാറാട്ടം നടത്തി എന്ന് ചെക്കനും കൂട്ടരും ആരോപിച്ചു. എന്നാല്‍ എന്നാൽ തങ്ങൾ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് വധുവിന്റെ വീട്ടുകാർ ആണയിട്ടു പറഞ്ഞത്. പക്ഷേ, എന്തുപറഞ്ഞിട്ടും വരനും കൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് വധുവിന്റെ വീട്ടുകാർ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒടുവിൽ ഇരുകൂട്ടരെയും വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
പക്ഷേ, വിവാഹവുമായി മുന്നോട്ടുപോകാൻ വരനും കൂട്ടരും തയ്യാറായില്ല. ഒടുവിൽ വിവാഹനിശ്ചയത്തിന് ചെലവായ തുക വരനിൽ നിന്നും നഷ്ടപരിഹാരമായി ഈടാക്കി. ഇരുകൂട്ടരും പിരിഞ്ഞുപോയി. സത്യത്തില്‍ പെണ്ണ് വീട്ടുകാര്‍ ആള്‍മാറാട്ടം ഒന്നും നടത്തിയതല്ല എന്ന് അയല്‍വാസികള്‍ പറയുന്നു. പെണ്ണിന്റെ അതിമോഹമാണ് എല്ലാത്തിനും കാരണമായത് എന്ന് അവര്‍ പറയുന്നു. പൊതുവേ ആവശ്യത്തിനു നിറമുള്ള പെണ്ണ് ഇനിയും സുന്ദരിയാകുവാന്‍ വേണ്ടി ഏതോ ക്രീം പുരട്ടിയതാണ് എല്ലാത്തിനും കാരണമായത്. ഇതിന്റെ അലര്‍ജി കാരണം മുഖത്ത് ഉണ്ടായ കുരുക്കള്‍ കാരണം മുഖത്തിന്‍റെ രൂപം തന്നെ മാറിയതാണ് ചെക്കന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പെണ്ണിന്റെ രൂപമാറ്റം കണ്ടു ഇഷ്ടമാകാത്ത ചെക്കന്‍ ആള്‍മാറാട്ടം എന്ന പേരില്‍ കല്യാണത്തില്‍ നിന്നും പിന്മാറിയതാണ് എന്നും അയല്‍വാസികള്‍ പറയുന്നു.