നിര്‍മ്മാതാവിന്‍റെ ലൈംഗിക പീഡനം ; ഐശ്വര്യാറായ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ഹോളിവുഡിനെ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീന്റെ പീഡന കഥകള്‍. മുപ്പതോളം മുഖ്യധാരാ നായികമാരാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നത്. ഏതെങ്കിലും നടിയെ കണ്ടുമുട്ടിയാല്‍ അവളെ എങ്ങനെയും വരുതിയില്‍ ആക്കുവാന്‍ വേണ്ടി എന്തിനും തയ്യാറാകുന്ന ഒരു വ്യക്തിയാണ് ഹാര്‍വി വിന്‍സ്റ്റീന്‍ എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ പല നടിമാരും അയാളുടെ ചതിയില്‍പ്പെടുത്തി ഉപയോഗിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യയുടെ താരസുന്ദരി ഐശ്വര്യ റായിയേയും പീഡിപ്പിക്കാന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഐശ്വര്യയുടെ മുന്‍ ടാലന്റ് മാനേജര്‍ ആയ സിമോണ്‍ ഷെഫീല്‍ഡ് ആണ് ഈ വിവരം പുറത്തുവിട്ടത്.
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഹാര്‍വി ഐശ്വര്യയുമായും അഭിഷേക് ബച്ചനുമായും അടുപ്പമുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ആയിരുന്നു അത്തരത്തില്‍ ഒരു പദ്ധതിയിട്ടത്. അതിനുശേഷം ഐശ്വര്യ റായെ ഒറ്റയ്ക്ക് കിട്ടാന്‍ എന്ത് ചെയ്യണം അന്ന് സിമോണ്‍ ഷെഫീല്‍ഡിനോട് ഹാര്‍വി ചോദിക്കുകയും ചെയ്തു. എന്നാല്‍ അതിന് ചുട്ട മറുപടിയാണ് താന്‍ നല്‍കിയത് എന്ന് സിമോണ്‍ പറയുന്നു. അയാള്‍ ഒരു പന്നിയാണ്… ആക്രമണകാരിയായ ഒരു പന്നിയെ പോലെ ആണ് അയാള്‍ നോക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ സിമോണ്‍ പറയുന്നത്. ഐശ്വര്യയെ കാണാന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതിന്റെ പേരില്‍ സിമോണിന് നേരെ ഭീഷണിയും മുഴക്കിയത്രെ. ഈ ജോലി ചെയ്യാന്‍ സമ്മതിക്കില്ല എന്നായിരുന്നത്രെ ഭീഷണി. അതേസമയം വിവാദങ്ങള്‍ ഇത്രയും കത്തിപ്പടരുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ തുടരുകയാണ് ഹാര്‍വി വിന്‍സ്റ്റീന്‍. പരസ്പര സമ്മതമില്ലാതെ ഒരാളേയും താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടില്ല എന്നാണ് അയാളുടെ വാദം.