ലാവ്‌ലിന്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി
ന്യൂഡല്‍ഹി: ലാവലിന്‍ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയനുള്‍പ്പടെയുള്ള മൂന്ന് പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണം. കേസില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമാണ്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും തന്നെ കേസില്‍ കുറ്റവിമുക്തനാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
പിണറായിക്കുപുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിള്‍ബെഞ്ച് ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. അതേസമയം, വൈദ്യുതിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഇവര്‍ യഥാക്രമം കേസില്‍ രണ്ടും മൂന്നും നാലും പ്രതികളാണ്.