ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടന്നു
19ന് ആരംഭിക്കുന്ന അല്‍പശി ഉത്സവത്തിനു മുന്നോടിയായി വാദ്യമേളങ്ങളുടെയും നൂറുകണക്കിനു ഭക്തരുടെയും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടന്നു.
സന്ധ്യാ ദീപാരാധന കഴിഞ്ഞശേഷം ഒറ്റക്കല്‍ മണ്ഡപത്തിനു സമീപമുള്ള കിഴക്കേ സോപാനക്കല്ലില്‍ പാണിവിളക്കു കത്തിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇവിടേക്കു ഭണ്ഡാരക്കുടം എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടെ ഭണ്ഡാരക്കുടമേന്തി ആഴാതി കൊടിമര മണ്ഡപ പ്രദക്ഷിണം നടത്തി പടിഞ്ഞാറേ നട വഴി പുറത്തിറങ്ങി. മിത്രാനന്ദപുരം കുളത്തിന്റെ കിഴക്കേ കുളപ്പടവു വഴി കുളത്തിലിറങ്ങി മണ്ണും നീരും കോരുന്നതാണു ചടങ്ങ്.
ദ്രവ്യകലശം നടത്തുന്നതിനു നവധാന്യങ്ങള്‍ മുളപ്പിക്കുന്നതിനു വേണ്ടിയാണ് ഉത്സവത്തിന് ഏഴു ദിവസം മുമ്പു മിത്രാനന്ദപുരം കുളത്തില്‍നിന്നു മണ്ണും നീരും കോരിയത്. 19നു രാവിലെ ഒന്‍പതിനും 9.30നും ഇടയ്ക്കാണു കൊടിയേറ്റ്. 26നു വലിയ കാണിക്ക. 27നു പള്ളിവേട്ട. അടുത്ത ദിവസം വൈകിട്ട് ആറാട്ട്.