കാശ്മീരില്‍ ഭീകരാക്രമണം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പൊലീസ് ഡ്രൈവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു പൊലീസുകാരന് പരിക്കേറ്റു.പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുല്‍ഗാമിലെ ദമാല്‍ ഹാഞ്ചിപോര എരിയയിലായിരുന്നു സംഭവം.
നേരത്തെ, കശ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡര്‍ വസീം ഷാ കൊല്ലപ്പെട്ടിരുന്നു. സംഘടനയിലെ മറ്റൊരു നേതാവായ ഹഫീസ് നിസാറിനെയും കൊലപ്പെടുത്തിയതായി സുരക്ഷാ സേന വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്.