ഫാ. ഡോ. ഡേവിസ് കളപ്പുരയ്ക്കല്‍ പൗരോഹിത്യസ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ വിവിധ ജര്‍മന്‍ ഇടവകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ വൈദീകന്‍ ഫാ. ഡോ. ഡേവിസ് കളപ്പുരയ്ക്കല്‍ പൗരോഹിത്യസ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിച്ചു. വിയന്നയിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതനും, മലയാളികളുടെ കുടുംബങ്ങള്‍ക്ക് കൂടിയും ശുശ്രുഷ ചെയ്യുന്ന അദ്ദേഹത്തിന്റെ വൈദീക ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ഓസ്ട്രയയിലെ വിയന്നയ്ക്കു പുറത്ത് റിംഗല്‍സ്‌ഡോര്‍ഫ്- നീദര്‍ഡോര്‍ഫിലാണ് സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട രൂപതയുടെ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഓസ്ട്രിയയില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന വൈദീകരും, സന്ന്യാസിനി-സന്ന്യാസികളും,വിയന്ന മലയാളികളും, ജര്‍മന്‍ ഇടവകളില്‍ നിന്നുള്ളവരുമുള്‍പ്പെടെ അഞ്ചൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ആബട്ട് ബെര്‍ണാഡ് ബാക്കോവ്‌സ്‌ക്കി, ജെയിംസ് പഴയടത്ത്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ചു. മലയാളികളുടെ കലാപാരിപാടികളും രജതജൂബിലി ആഘോഷം ഏറെ ശ്രദ്ധേയമാക്കി.

വിയന്നയില്‍ നിന്നും കാറ്റക്കിസം ഡിപ്പാര്‍ട്‌മെന്റില്‍ ഗവേഷണം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കാറലം പള്ളിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് ദേവാലയ ശ്രുശ്രുഷ ചെയ്യാനായി അദ്ദേഹം വീണ്ടും വിയന്നയില്‍ തിരിച്ചെത്തി. വിയന്നയ്ക്ക് വെളിയിലുള്ള മൂന്ന് ദേവാലയങ്ങളില്‍ ജര്മന്കാര്ക്ക്ഡ് ഇടയിലാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.