വേങ്ങരയിലെ തോല്‍വി സര്‍ക്കാരിന്റെ വിലയിരുത്തലല്ല : കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം : വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ ഡി എഫിന് ഏറ്റ തോല്‍വി സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അംഗീകാരം വര്‍ധിക്കുകയാണ് എന്നതിന് തെളിവാണ് എന്നും കോടിയേരി അഭിപ്രായപ്പെട്ടു.
വേങ്ങരയിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ മുന്നേറ്റമാണിത്. സംഘടനാപരമായി യുഡിഎഫ് തകര്‍ന്നു എന്നതിന്റെ സൂചനയാണ് അവരുടെ ലീഡില്‍ ഉണ്ടായിരിക്കുന്നത്. ലീഡ് കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്. കോടിയേരി പറഞ്ഞു. ഒരു അസംബ്ലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.