ജിമിക്കി വേള്‍ഡ് ഹിറ്റ് ആണ് ; അതുപോലെ താനിപ്പോള്‍ വലിയ സംഭവവുമാണ് ; അതുകൊണ്ട് കാരവാന്‍ ഇല്ലെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് യുവനടന്‍ ; ഞെട്ടിത്തരിച്ച് നിര്‍മ്മാതാവ്
തിരുവനന്തപുരം : സിനിമ ഗ്ലാമറിന്റെയും പണത്തിന്റെയും ലോകമാണ് എന്ന് ഏവര്‍ക്കും അറിയാം. സിനിമയില്‍ കയറി രക്ഷപ്പെട്ടാല്‍ പ്രശസ്തിയും സമ്പത്തും തങ്ങളുടെ പിന്നാലെ വരും അതുകൊണ്ട് തന്നെയാണ് പലരും ഈ രംഗത്ത് ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നത്. അഭിനയമാണ് പലരുടെയും മുഖ്യ ആഗ്രഹം. കഴിവുണ്ടോ ഇല്ലയോ എന്നല്ല വലിയ സ്ക്രീനില്‍ തങ്ങളെ കാണണം എന്നാണു ഏവരുടെയും ആഗ്രഹം. എങ്ങനെയെങ്കിലും സിനിമയില്‍ എത്തി നാലാള്‍ അറിഞ്ഞു തുടങ്ങിയാല്‍ പിന്നെ ഇവരൊന്നും തറയില്‍ അല്ല സഞ്ചാരം. താനാണ് സിനിമ കണ്ടുപിടിച്ചത് എന്ന ഭാവമാണ് ഇവര്‍ക്കെല്ലാം. നടന്‍ ആയാലും നടി ആയാലും ഇത് തന്നെയാണ് സ്വഭാവം. പണ്ട് ചാന്‍സ് തേടി രാവും പകലും അലഞ്ഞത് ഒന്നും ഇവര്‍ ഓര്‍ക്കാറില്ല. അത്തരത്തില്‍ സിനിമ മാത്രം സ്വപ്നം കണ്ടു സിനിമയില്‍ വന്നു ശ്രദ്ധിക്കപ്പെട്ട ഒരു യുവനടനാണ് തറയില്‍ കാലു കുത്തുന്നതിനു മുന്‍പ് സരോജ് കുമാര്‍ കളിക്കുന്നത് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തില്‍ പുതുമുഖങ്ങള്‍ മാത്രം അഭിനയിച്ച് ഹിറ്റായ ചിത്രത്തിലെ മുഖ്യവില്ലന്‍ വേഷം ചെയ്ത യുവനടനാണ് കഥയിലെ താരം. ആദ്യ സിനിമ ഹിറ്റ് ആയപ്പോള്‍ ധാരാളം അവസരങ്ങള്‍ നടനെ തേടി എത്തി. പുതിയ ആളായത് കൊണ്ടാകാം ഒരു നിര്‍മ്മാതാവ് തന്‍റെ പുതിയ ചിത്രത്തില്‍ യുവനടനെ മുഖ്യവേഷത്തില്‍ അഭിനയിപ്പിക്കാം എന്ന് കരുതുകയും ചെയ്തു. അങ്ങനെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച സമയമാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സിനിമയിലേയ്ക്ക് നടന് ക്ഷണം ലഭിക്കുന്നത്. അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായത് കൊണ്ട് നടനുവേണ്ടി നിര്‍മ്മാതാവ് ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും നടന്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയും ചെയ്തു. അതിന്‍റെ കൂടെ വേറൊരു സിനിമയിലും നടന്‍ മുഖ്യമായ വേഷം ചെയ്തു കുറച്ചു കൂടി സ്റ്റാര്‍ ആവുകയും ചെയ്തു. സൂപ്പര്‍സ്റ്റാര്‍ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും സിനിമയിലെ ഒരു പാട്ട് ലോക ഹിറ്റ് ആയത് നടന് ഭാഗ്യമായി.
തുടര്‍ന്ന് താന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ബാക്കി ഷൂട്ടിങ്ങിനാണ് യുവനടന്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ സമയങ്ങളില്‍ കണ്ട ഒരു ഭാവമായിരുന്നില്ല യുവ നടന്റെത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ നടന്റെ അപ്രതീക്ഷിതമായ ആവശ്യം കേട്ട് നിര്‍മ്മാതാവും സംവിധായകനുമൊക്കെ ഞെട്ടിപ്പോയി. മറ്റ് പ്രമുഖ നടന്മാര്‍ക്കൊക്കെ ഉള്ളതുപോലെ തനിക്കും ഒരു കാരവന്‍ വേണം എന്നായിരുന്നു യുവനടന്‍ ആവശ്യപ്പെട്ടത്. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവന്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ യുവനടന്‍ നിര്‍മ്മാതാവിന്റെ ചെലവില്‍ വാടകയ്ക്കാണ് കാരവന്‍ ആവശ്യപ്പെട്ടത്. ചെറിയ ബജറ്റില്‍ തുടങ്ങിയ ചിത്രം എങ്ങിനെ പൂര്‍ത്തിയാക്കും എന്ന് ആലോചിച്ചിരിക്കെയാണ് നടന്‍ ഈ ആവശ്യവുമായി രംഗത്ത് വന്നത്. ഒടുവില്‍ ഒരു കാറില്‍ ഫുള്‍ടൈം എ സി ഓണാക്കി അതിന്‍റെ കുളിര്‍മ്മയിലാണ് നടന്‍ അഭിനയം നടത്തുന്നത്. നടന്‍റെ പ്രശസ്തമായ പാട്ടില്‍ ഒരു വരിയുണ്ട്. “ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം , പിന്നേം ചാടിയാല്‍ ചട്ടിയോളം”. അതിന്റെ അര്‍ഥം മനസിലാക്കിയാല്‍ കൊള്ളാം. ഇരിക്കുന്നതിനുമുന്‍പ് കാലു നീട്ടിയാല്‍ എന്താകും എന്ന് അനുഭവമുള്ള ധാരാളം പേര്‍ ഈ നാട്ടില്‍ തന്നെയുണ്ട്.