വേങ്ങര ഉപതിരഞ്ഞെടുപ്പ് യു ഡി എഫിന് വിജയം
തിരൂരങ്ങാടി : രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയം. വിജയം 23310 ന് .ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറവ് ഉണ്ടായി. ഇത് മൂന്നാം തവണയാണ് കെഎന്‍എ ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഈ മാസം 11 ന് നടന്ന വോട്ടെടുപ്പില്‍ 72.12 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വേങ്ങര തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
കെഎന്‍എ ഖാദറിന് 65,227 വോട്ടകളും പിപി ബഷീറിന് 41, 917 വോട്ടുകളും ലഭിച്ചു. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത. എസ്ഡിപിഐയുടെ കെസി നസീര്‍ 8,648 വോട്ടകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപിയുടെ കെ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5,728 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ലീഗ് വിമതനായി മത്സരിച്ച കെ ഹംസയ്ക്ക് 442 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.