സരിതയെ കളിയാക്കി വീഡിയോ ഇട്ട യുവതിക്ക് നേരെ സൈബര്‍ സഖാക്കളുടെ രൂക്ഷമായ ആക്രമണം ; പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ യുവതി വീണ്ടും

ഇടപ്പള്ളി : സരിതാ നായരെ കളിയാക്കി ഫേസ്ബുക്ക് ലൈവില്‍ എത്തിയ യുവതിക്ക് നേരെ രൂക്ഷമായ ആക്രമണവുമായി സൈബര്‍ സഖാക്കള്‍. യുവതി മോശമായ രീതിയില്‍ ജീവിക്കുന്ന സ്ത്രീയാണ് എന്ന് കാട്ടി യുവതിയുടെ പഴയ ചിത്രങ്ങളും വിവരങ്ങളും വ്യാപകമായി പ്രചരിപ്പിച്ചാണ് ആക്രമണം നടക്കുന്നത്. എറണാകുളം സ്വദേശിനി ദയ അശ്വതിയും സുഹൃത്തായ ഒരു യുവതിയുമാണ് ഫേസ്ബുക്ക് ലൈവിലൂടെ സരിതയുടെ പീഡനആരോപണങ്ങളെ വലിച്ചുകീറിയത്. വീഡിയോ വൈറല്‍ ആയതിനു പിന്നാലെയാണ് യുവതിയെ മോശക്കാരിയാക്കുന്ന തരത്തിലുള്ള ട്രോളുകളും പോസ്റ്റുകളും വ്യാപകമായത്. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ തെറ്റായ രീതിയില്‍ ഒരിക്കലും പണമുണ്ടാക്കിയിട്ടില്ല. പണ്ട് വൈറ്റിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. കാമുകനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി.

മാസം 18,000ത്തിലധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടിപാര്‍ലര്‍ നിര്‍ത്തേണ്ടിവന്നു. ഇപ്പോള്‍ സിനിമാ സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷം ചെയ്താണ് ജീവിക്കുന്നത് എന്നും മോശമായ രീതിയിലാണ് താന്‍ ജീവിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ഉള്ളത് പോലെ തനിക്ക് കഷ്ട്ടപ്പെടെണ്ടി വരില്ലായിരുന്നു എന്നും യുവതി പറയുന്നു. ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എടുത്തിരുന്ന ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജ് മാത്രമാണുള്ളത്. ഇപ്പോള്‍ വലിയ തോതില്‍ ആക്രമണമാണ് നടക്കുന്നതെന്നും ദയ അശ്വതി പറയുന്നു.
ദയയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും അശ്ലീലപരാമര്‍ശങ്ങളുടെയും കുത്തൊഴുക്കാണ് സിപിഎം അനുകൂല പേജുകളില്‍ നിറയുന്നത്. ഉമ്മന്‍ ചാണ്ടി സരിതയെ പീഡിപ്പിച്ചിട്ടില്ല എന്ന് വീഡിയോയുടെ ഒരു ഭാഗത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരുകൂട്ടം ആളുകള്‍ ഈ പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയത്. വീഡിയോ പുറത്തു വന്നതില്‍ പിന്നെ വധഭീഷണി ദയയ്ക്കു നേരേയുണ്ടായി. സരിതയെ സി പി എം സംരക്ഷിക്കുന്ന എന്നതിന് തെളിവാണ് അവര്‍ക്കെതിരെ സംസാരിച്ചവരെ ഇത്തരത്തില്‍ തേജോവധം ചെയ്യുന്നത് എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്.