ചാവേറുകളുടെ കഥപറയുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമയുമായി മമ്മൂട്ടി
തന്റെ കരിയറിലെ ഏറ്റവും ചിലവുകൂടിയ സിനിമയുമായി മമ്മൂട്ടി. വള്ളുവനാടിലെ പ്രശസ്തമായ ചാവേറുകളുടെ കഥ പറയുന്ന ‘മാമാങ്കം’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകുന്നത്. സജീവ് പിള്ള എന്ന നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരകഥയും സംവിധായകന്റെയാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലോക ലോകപ്രശസ്തനായ സാങ്കേതിക വിദഗ്ധരെ നിയമിക്കും. 12 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സംവിധായകന് ചിത്രത്തിന്റെ തിരകഥ പൂര്‍ത്തിയാക്കിയത്. ഒരു ചരിത്രാതീത സിനിമയായ മാമാങ്കം 17 ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ നടക്കുന്ന കഥയായിട്ടാണ് ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമാങ്കം എന്ന പേരില്‍ നവോദയ നിര്‍മ്മിച്ച സിനിമ റിലീസ് ആയിരുന്നു. എന്നാല്‍ ഇത് അതിന്റെ റിമേക്ക് അല്ല. തന്റെ ഫേസ്ബുക്ക് പേജുവഴി മമ്മൂട്ടി തന്നെയാണ് സിനിമയുടെ വിവരങ്ങള്‍ പങ്കുവെയ്ച്ചത്. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.