മലയാള സിനിമയില്‍ പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന നടിമാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു : പത്മപ്രിയ
പുറമേ നിന്ന് കാണുന്നത് പോലെ മലയാള സിനിമ അത്രയ്ക്ക് നല്ല സ്ഥലമല്ല എന്ന് നടി പത്മപ്രിയ. കാസ്റ്റിങ്ങ് കൗച്ചിന് പേര് കേട്ട മേഖലയായ സിനിമയില്‍ മലയാളവും പിന്നിലല്ല എന്ന് നടി പറയുന്നു. പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന താരങ്ങളും പീഡനത്തിന് ഇരയാകുന്നുണ്ട്. പേരും പ്രശ്‌സതിയുമുള്ള താരങ്ങളും കിടക്ക പങ്കിടാന്‍ മുന്‍നിരയിലുണ്ട്. സിനിമയിലെ നിലനില്‍പ്പ് ഭയന്ന്‍ പലരും പലതിനും സമ്മതിച്ചു കൊടുക്കുന്നു എന്നും പത്മപ്രിയ പറയുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകരുടെ കൂടെ കിടക്ക പങ്കിടേണ്ടി വരുന്ന നായികമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. സമ്മതിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ളവര്‍ സമ്മതിക്കുന്നു.
നടി ആക്രമിക്കപ്പെട്ടതിന് സമാനമായ അനുഭവങ്ങള്‍ ഉള്ളവരെ അറിയാം. അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറില്ല. ഷൂട്ടിങ്ങിനിടയില്‍ ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലര്‍ മോശം സന്ദേശങ്ങള്‍ അയക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു. ലൊക്കേഷനിലെ മോശം അനുഭവത്തെക്കുറിച്ച് പ്രതികരിച്ചാല്‍ കൂടിപ്പോയാല്‍ ഒരു സോറി ലഭിക്കുമെന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും താരം വ്യക്തമാക്കുന്നു.
ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പത്മപ്രിയ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുവാനുള്ള തീരുമാനത്തിലാണ്. ബോളിവുഡ് ചിത്രമായ ഷെഫ് ആണ് അവസാനമായി താരം അഭിനയിച്ച ചിത്രം. സൈഫ് അലി ഖാന്‍ ആയിരുന്നു നായകന്‍.