സോളാര്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും
തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്നു പുറത്തിറങ്ങിയേക്കും. ഉത്തരവിറങ്ങി രണ്ട് ദിവസത്തിനകം ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പീഡനക്കേസില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യുന്നതിലും, അഴിമതിക്കേസ് അന്വേഷണത്തിനു പ്രത്യേക വിജിലന്‍സ് സംഘത്തെയും ചുമതലപ്പെടുത്തും.
അതിനിടെ, സോളര്‍ റിപ്പോര്‍ട്ടിനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. മുഖ്യമന്ത്രിയെ നേരിട്ടു കാണില്ല പകരം കത്തിലൂടെയാകും ആവശ്യം ഉന്നയിക്കുക. മന്ത്രി എ.കെ. ബാലന്റെ പരാമര്‍ശത്തെതുടര്‍ന്നാണ് കത്ത് നല്‍കുന്നത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാന് കഴിയില്ലെന്ന സൂചന മന്ത്രി നല്‍കിയിരുന്നു. ഇത് അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്നതു ശ്രദ്ധയില്‍പെടുത്തും.