അടിച്ചുപൂസായി പോലീസ് സ്റ്റേഷനില്‍ അലമ്പുണ്ടാക്കി പെണ്‍കുട്ടികള്‍ ; പുലിവാല് പിടിച്ച് പോലീസ് ; സംഭവം കോഴിക്കോട്
കോഴിക്കോട് ടൗൺ പോലീസാണ് മദ്യപിച്ച പെൺകുട്ടികള്‍ കാരണം പുലിവാൽ പിടിച്ചത്. ഹോട്ടലില്‍ കിടന്നു വഴക്കുണ്ടാക്കിയ പെണ്‍കുട്ടികളോട് മൃദുസമീപനം കാട്ടിയതിനു പോലീസിന് കിട്ടിയത് നല്ല പണി. കഴിഞ്ഞദിവസം വൈകീട്ടാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ, ഭക്ഷണം ലഭിക്കാൻ താമസം നേരിട്ടതിനെ തുടർന്നു പെൺകുട്ടികൾ ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാക്കി . തർക്കം രൂക്ഷമായതോടെ ഹോട്ടലുകാർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെത്തിയ ടൗൺ പോലീസ് പെൺകുട്ടികൾ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പെൺകുട്ടികളെ വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
എന്നാൽ പെൺകുട്ടികളായതിനാൽ മൃദുസമീപനം സ്വീകരിച്ച പോലീസിന് ഒടുവിൽ എല്ലാം തിരിച്ചടിയായി. പെണ്‍കുട്ടികള്‍ ആയതുകൊണ്ട് മാതാപിതാക്കൾ വന്നാൽ ഇവരെ വിട്ടയക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനാൽ പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതുമില്ല. കൂടാതെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തുകയും ചെയ്തു. എന്നാല്‍ മൃദുസമീപനം സ്വീകരിച്ച പോലീസിനോട് പെൺകുട്ടികൾ അതേരീതിയിലല്ല പെരുമാറിയത്. മേൽവിലാസം ശേഖരിച്ച പോലീസുകാരോട് പെൺകുട്ടികളിലൊരാൾ തെറ്റായ വിലാസം പറഞ്ഞതോടെയാണ് ഇവർ ചില്ലറക്കാരല്ലെന്ന് പോലീസിന് മനസിലായത്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ വന്നാൽ വിട്ടയക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാൽ അമ്മ വന്നാൽ കൂടെ പോകില്ലെന്ന് കൂട്ടത്തിലൊരാൾ വാശി പിടിച്ചതോടെ പോലീസ് വെട്ടിലായി.
താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും അമ്മയോടൊപ്പം പോകില്ലെന്നും ഒരാൾ കട്ടായം പറഞ്ഞു. തങ്ങൾക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പെൺകുട്ടികളിലൊരാളുടെ വാദം. തുടര്‍ന്ന് ഹോട്ടലില്‍ കാണിച്ചതിന്റെ ബാക്കി പ്രശ്നങ്ങള്‍ പെണ്‍കുട്ടികള്‍ പോലീസ് സ്റ്റെഷനിലും കാണിക്കുവാന്‍ തുടങ്ങി. ബന്ധുക്കൾ വന്നാൽ വിട്ടയക്കാമെന്ന് തീരുമാനിച്ചിരുന്ന പോലീസ് പെൺകുട്ടികളുടെ പ്രതികരണത്തെ തുടർന്ന് നിലപാട് മാറ്റി. എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പോലീസ് പിന്നീട് തീരുമാനിച്ചത്.