ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാo
കൊറിയന്‍ പെനിസുലയിലെ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് യുഎന്നിലെ ഡപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റയോങ് പറയുന്നു. ശത്രുതാനയം യുഎസ് അവസാനിപ്പിക്കുംവരെ ആണവായുധങ്ങള്‍ നശിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ. ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഏതു സാഹചര്യത്തിലും തയാറല്ലന്ന് റയോങ് പറയുന്നു.
എന്നാല്‍ ലോകം ദുഷ്ടശക്തികളില്‍നിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നും ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാന്‍’ (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ട്രംപിന് യുദ്ധം ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ് പറഞ്ഞിരുന്നു. ആദ്യ ബോംബ് പതിക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ടില്ലേഴ്സണ് വ്യക്തമാക്കി.