ബലാത്സംഘം, അഴിമതി ജോസ് കെ മാണിയെ സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കി
കോട്ടയം: മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പാലായിലെ ഉത്ഘാടന വേദിയില്‍ നിന്നാണ്, ജോസ് കെ മാണിയെ മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടി ആയിട്ട് കൂടി പ്രോട്ടോകോള്‍ ലംഘിച്ച് ജോസ് കെ മാണിയെ സ്വാഗത പ്രാസംഗീകന്‍ ആക്കിയ തീരുമാനമാണ് ഇപ്പോള്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ബെന്നി ബെഹന്നാന്‍ ഉള്‍പ്പടെ സോളാര്‍ കേസില്‍ അന്വേഷണം നേരിടുന്നവരുടെ വസതികളിലേക്ക് ഡി. വൈ എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ബലാത്സംഘകേസിലും , അഴിമതികേസിലും അന്വേഷണം നേരിടുന്ന ജോസ് കെ മാണിയെകൊണ്ട് മുഖ്യമന്ത്രിക്ക് സ്വാഗതം പറയിക്കേണ്ടതില്ല എന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്ത മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണ് ഇപ്പോഴുള്ള മാറ്റത്തിന് കാരണമാക്കിയത്.
ജില്ലാ പഞ്ചായത്തിലുള്‍പ്പടെ ചില പഞ്ചായത്തുകളിലും എല്‍.ഡി.എഫുമായുള്ള സഹകരണം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ പരിപാടിയായിട്ടും ജോസ് കെ മാണി ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ സി.പി.എം. കോട്ടയം ജില്ലാ കമ്മറ്റി ഇക്കാര്യത്തിലുള്ള എതിര്‍പ്പ് പരസ്സ്യമായി തന്നെ പ്രകടിപ്പിച്ച് കഴിഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ ബാര്‍കോഴ ഉള്‍പ്പടെ വിവിധ അഴിമതി കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫുമായി സഹകരണമുപേക്ഷിച്ച് നിയമസഭയില്‍ പ്രെത്യേക ബ്ലോക്കായി മണീഗ്രൂപ്പ് എല്‍.ഡി.എഫിന് പച്ചകൊടി കാണിച്ചിരുന്നു. ഈ സമ്മര്‍ദ്ധ തന്ത്രത്തിലൂടെ കെ.എം മാണി ലക്ഷ്യം വെച്ച, കേസുകളില്‍ ഓരോന്നായി തലയൂരുക എന്ന ലക്ഷ്യത്തിന് വിരാമമാകുമോ എന്നത് കാത്തിരുന്ന് കാണണം. മന്ത്രി ജി.സുദകരാനും, പാര്‍ട്ടി സെക്രട്ടറി കൊടിയരി ബാലകൃഷ്ണനും മാണി ഗ്രൂപ്പിനോടുള്ള മൃദു സമീപനം പരസ്സ്യമായി പ്രഖ്യാപിച്ചെങ്കിലും. കെ.എം.മാണിയുടെ മകനും മണീ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
സോളാര്‍ കേസിലെ വിജിലന്‍സ് അന്വേഷണം എല്‍.ഡി.എഫിലേക്കുള്ള മാണീഗ്രൂപ്പിന്റെ പ്രേവേശന സാധ്യതയെ മങ്ങലേല്‍പ്പിച്ച സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. അവസരം മുതലെടുത്ത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ജോസഫ് വിഭാഗം ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെ ഔദ്യോഗിക ഭാരവാഹിത്വത്തെ കുറിച്ച് തര്‍ക്കമുന്നയിച്ച്കഴിഞ്ഞു.
പി.ജെ ജോസഫ്, മോന്‍സ് ജോസഫ് ഉള്‍പ്പടെയുള്ള ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ക്ക് എല്‍.ഡി.എഫിലേക്കുള്ള തിരിച്ച് പോക്കിനോട് യോചിപ്പില്ല. തൊടുപുഴയില്‍ പി.ജെ ജോസഫ് യു.ഡി എഫ് വേദിയില്‍ ചെന്നതും ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം വെളിവാക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു . കെ.എം.മാണിയുടെ അഴിമതിക്കും, മകന്‍ ജോസ് കെ മാണിയുടെ അഴിമതിക്കും, പെണ്ണുപിടിക്കും കുടപിടിച്ച് മുന്നോട്ട് പോകേണ്ടതില്ല എന്ന അഭിപ്രായത്തിലാണ് പഴയ ജോസഫ് വിഭാഗം നേതാക്കള്‍.
പാര്‍ട്ടിക്ക് വേരോട്ടമുള്ള മധ്യതിരുവിതാംകൂര്‍ കര്‍ഷകരുടെ പ്രധാന വിഷയങ്ങളായ റബ്ബര്‍ വിലയിടിവും, കാര്‍ഷിക മേഘലയുടെ തകര്‍ച്ചയും, കുട്ടനാട്ടിലെ നെല്‍ കര്‍ഷകരുടെ പ്രശനങ്ങളോടും എടുത്ത പാര്‍ട്ടിയുടെ സമീപനം കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തിച്ചെന്ന അഭിപ്രായമാണ് ജോസഫ് വിഭാഗം നേതാക്കള്‍ പങ്കുവെക്കുന്നത്.