വെയിറ്ററെ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘം കയ്യേറ്റം ചെയ്തു

കോഴിക്കോട്ടെ പ്രസിദ്ധമായ റഹ്മത്ത് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ നാലുപേരടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി ആവശ്യപ്പെടുകയും ബിരിയാണി തീര്‍ന്നുപോയെന്ന് അറിയിച്ചതോടെ ക്ഷോഭിക്കുകയും വെയിറ്ററെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഹോട്ടലില്‍ രണ്ട് മണിക്കൂറോളം ബഹളം വെച്ച രണ്ട് സ്ത്രീകളടക്കം നാല് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയായ തൃശ്ശൂര്‍ കുന്നംകുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞലമൂട്ടില്‍ നവാസ്, പൂവാട്ട്പറമ്പ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.
ഹോട്ടലുടമ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഗം നാലുപേരെയും അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായി. കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയെച്ചെന്ന് ടൗണ്‍ പൊലീസ് അറിയിച്ചു.