വിയന്നയില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്പന തുടങ്ങി
വിയന്ന: ഓസ്ട്രിയയിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷിന് ആദ്യ ടിക്കറ്റ് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്നയില്‍ സംഘടിപ്പിക്കുന്ന തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്പന ഔപചാരികമായി ആരംഭിച്ചു.
വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ വര്‍ഗീസ് പഞ്ഞിക്കാരനും, കല്‍ച്ചറല്‍ ഇന്‍ ചാര്‍ജ് ഘോഷ് അഞ്ചേരിലും സംയുകതമായിട്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രതിമ സേഥിയും സന്നിഹിതയായിരുന്നു.
നവംബര്‍ 2, 3 തീയതികളില്‍ ഡബ്ലിയു.എം.എഫ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് 6 മണിയ്ക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് ആകും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഘോഷ് അഞ്ചേരിലിനെ സമീപിക്കുക (004369911320561)