അമിത് ഷായോട് രാഹുല്‍ ഗാന്ധി ‘വൈ ദിസ്.. വൈ ദിസ് കൊലവെറി ഡാ..’

ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുളള ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കിയതിനെതിരെയാണ് രാഹുലിന്റെ ട്വീറ്റ്.ഷാരാജകുമാരന് സര്‍ക്കാരിന്റെ നിയമസഹായം. വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് ജയ് അമിത് ഷാ നടത്തുന്നതെന്ന ‘വയറി’ന്റെ റിപ്പോര്‍ട്ടും രാഹുല്‍ ടാഗ് ചെയ്തിട്ടുണ്ട്.

അഞ്ചുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘3’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി നടന്‍ ധനുഷ് എഴുതി ആലപിച്ച അതിപ്രശസ്തമായ ഗാനമാണ് ‘വൈ ദിസ് കൊലവെറി ഡീ’ എന്നത്. ഇതിലെ ആദ്യ വരിയാണ് രാഹുല്‍ കടമെടുത്ത്‌കൊണ്ട് അമിത് ഷായെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.