എട്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പുതിയ യാത്ര നിരോധന ഉത്തരവും കോടതി സ്റ്റേ ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിരോധന ഉത്തരവിനും കോടതി സ്‌റ്റേ. എട്ടു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന, ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരാനിരുന്ന നിയമമാണ് ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
പുതിയ ഉത്തരവില്‍ ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ചാഡ്, ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ പുതിയ ഉത്തരവ്. തീരുമാനിച്ചിരുന്നത്. നിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് ഉത്തരവുകളിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ആദ്യത്തെ രണ്ട് ഉത്തരവുകളും ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു. അതേ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൂന്നാമത്തെ ഉത്തരവ് എട്ട് രാജ്യങ്ങളിലെ പൗരന്മാരെ ആജീവനാന്തം വിലക്കിക്കൊണ്ടുള്ളതായിരുന്നു. എന്നാല്‍ പൗരത്വം നോക്കി ആരെയും വിലക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്. ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നയതന്ത്ര അസ്വാരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കേര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വത്തിന് എതിരാണ് കോടതി വിധിയെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. സ്റ്റേക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.