ലഹരിക്കെതിരായ ‘ഇത് വേണ്ട ബ്രോ’ ക്യാമ്പയിന്‍ ഹിറ്റായി ‘ബ്രോ’

സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കെതിരെയും ഉയര്‍ന്നു വരുന്ന ക്യാമ്പയിനുകള്‍ പലപ്പോഴും അവയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന പല ക്യാമ്പയിനുകളും ജനനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ തൃശൂര്‍ സിറ്റി പോലീസ് കൊണ്ട് വന്ന ‘വേണ്ട ബ്രോ’ ക്യാമ്പയിനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി സിനിമ താരങ്ങളും മന്ത്രിമാരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി സാധാരണ ജനങ്ങള്‍ വരെ ‘വേണ്ട ബ്രോ’  ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഈ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.