‘ഇയാളുടെ ബോളുകളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തിയിട്ടുള്ളത്’; കൊഹ്‌ലി വെളിപ്പെടുത്തി, താന്‍ ഏറ്റവും ഭയക്കുന്ന ബൗളറെ

ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്. സാങ്കേതിക തികവും, അക്രമണോല്‍സുകതയും ഒത്തിണങ്ങിയ കോലിക്കെതിരെ പന്തെറിയാന്‍ വരുമ്പോള്‍ ഇന്നത്തെ മിക്ക ബൗളര്‍മാര്‍ക്ക് ചങ്കിടിപ്പേറുമെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ കൊഹ്‌ലിയെ വിറപ്പിച്ച ഒരു ബൗളര്‍ ഉണ്ട് എന്ന് അറിയാമോ.

ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയിലാണ് താന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ബൗളറെക്കുറിച്ച് കൊഹ്‌ലി വെളിപ്പെടുത്തിയത്. പാക് പെയ്‌സ് ബൗളര്‍ മുഹമ്മദ് ആമിറാണ് ആ ബൗളര്‍.
‘ഈ അടുത്ത കാലത്ത് മുഹമ്മദ് ആമിറാണ് ഞാന്‍ നേരിട്ടതില്‍ ഏറ്റവും കടുപ്പമുള്ള ബൗളര്‍. ലോകത്തെ ആദ്യ മൂന്ന് ബൗളര്‍മാരെയെടുത്താല്‍ നിലവില്‍ അതില്‍ ആമിറിന് സ്ഥാനമുണ്ടാവും. നമ്മളൊന്ന് പാളിപ്പോയാല്‍ ആമിര്‍ ആ അവസരം മുതലാക്കും. അത്രയ്ക്ക് മികവുറ്റതാണ് ആമിറിന്റെ ബൗളിങ്’-കോലി പറയുന്നു.

ആമിറും കോലിയും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം മിക്കപ്പോഴും കോലിക്കൊപ്പമായിരുന്നു വിജയം. എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ഏവരും ഉറ്റുനോക്കിയതും കൊഹ്‌ലിആമിര്‍ പോരാട്ടമായിരുന്നു. എന്നാല്‍ കൊഹ്‌ലിയെ അഞ്ച് റണ്‍സിന് പുറത്താക്കിയിരുന്നു. കൊഹ്‌ലിയുടെ പെട്ടന്നുള്ള പുറത്താകലിലൂടെ ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ തോക്കുകയായിരുന്നു.

ഇങ്ങിനൊക്കെയാണെങ്കിലും കളത്തിന് പുറത്ത് ആമിറും കോലിയും നല്ല സുഹൃത്തുക്കളാണ്. 2016ലെ ലോക ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് മുന്‍പ് കോലി ആമിറിന് ഒരു ബാറ്റ് സമ്മാനമായി നല്‍കിയിരുന്നു.