നടന്‍ ദിലീപ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി; വീഡിയോ ദൃശ്യം പുറത്ത്
പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെയാണ് ദിലീപ് സനിധാനത്ത് എത്തിയത്.സാന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് തുടര്‍ന്ന് രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു അനുഗ്രഹം വാങ്ങി.
ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്.നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് നടത്തിയാണ് ദിലീപ് മല ഇറങ്ങിയത്.
അതെ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ പ്രത്യേകയോഗം ഇന്ന് ചേരും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.