അവസാന നിമിഷത്തില്‍ സമനില പിടിച് ഇന്ത്യ

ഏഷ്യാകപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ കളി തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഗുര്‍ജന്ത് സിങാണ് ഇന്ത്യയ്ക്കായി അവസാന മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. 41-ാം മിനിറ്റിലാണ് കൊറിയ ലീഡ് നേടിയത്. ലീ ജുങ്ജുനാണ് കൊറിയക്കായി ഗോള്‍ നേടിയത്. സൂപ്പര്‍ ഫോറിലെ അടുത്ത മത്സരത്തില്‍ വ്യാഴാഴ്ച ഇന്ത്യ മലേഷ്യയെ നേരിടും. ടൂര്‍ണമെന്റില്‍ പൂള്‍ എയില്‍ നിന്ന് ജപ്പാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവരെ തോല്‍പിച്ചാണ് സൂപ്പര്‍ ഫോറില്‍ കടന്നത്.