കോള്‍ ടാക്സി മാതൃകയില്‍ 50 ശതമാനമെങ്കിലും കുറഞ്ഞനിരക്കില്‍ രാജ്യത്ത് വിമാനസര്‍വീസ് വരുന്നു
രാജ്യത്ത് ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസ് തുടങ്ങാന്‍ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്പനികളുടെ തീരുമാനം. രാജ്യത്ത് ഇപ്പോള്‍ നിലവില്‍ ഉള്ള ഉബര്‍, ഒല ടാക്സി മോഡലിലാണ് സര്‍വീസ് നടത്തുവാന്‍ ഇവര്‍ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് നിലവില്‍ 129 ഏവിയേഷന്‍ കമ്പനികളാണുള്ളത്. ഇതില്‍ 69 കമ്പനികള്‍ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് മാത്രമാണുള്ളത്. ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാര്‍ട്ടേഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍തന്നെ കുറഞ്ഞ നിരക്കില്‍ ഉള്ള പ്രീമിയം സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി 400ഓളം പ്ലാനുകളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്.
തീരുമാനം നടക്കുകയാണ് എങ്കില്‍ കയ്യില്‍ കാശ് ഉള്ളവര്‍ക്ക് വിമാനങ്ങള്‍ വാടകയ്ക്ക് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര സുഖകരമാക്കം. രോഗികളെ കൊണ്ട് പോകുന്നതിനു വേണ്ടി എയര്‍ ആംബുലന്‍സ് സര്‍വീസ് ഇപ്പോള്‍ തന്നെ രാജ്യത്ത് നിലവില്‍ ഉണ്ട്. എന്നാല്‍ ആശുപ്രതികളുമായി ബന്ധപ്പെട്ടുമാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ എയര്‍ ആംബുലന്‍സുകള്‍ എപ്പോഴും ലഭ്യമല്ല. ആ കുറവ് പുതിയ തീരുമാനം ഇല്ലാതാക്കും എന്ന് വേണം കരുതാന്‍.