അത്യാഹിത നിലയിലുള്ള നവജാത ശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ ; സംഭവം സാംസ്ക്കാരിക കേരളത്തില്‍ (വീഡിയോ)

ആലുവ : ജനിച്ച് 15 മിനിറ്റ് മാത്രം പ്രായമുള്ള നവജാത ശിശുവിനെ വഹിച്ചുകൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ വഴി മുടക്കിയ കാര്‍ ഡ്രൈവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ. ജനിച്ച ഉടന്‍ ശ്വാസതടസം നേരിട്ടതിനാല്‍ കളമശ്ശേരി മെഡിക്കല്‍കോളേജില്‍ കുഞ്ഞിനെ കൊണ്ട് പോകുന്ന വഴിയാണ് ആലുവയ്ക്ക് അടുത്ത് രാജഗിരി ആശുപത്രിക്ക് മുന്നില്‍ വെച്ച് കെ എല്‍ 17 എല്‍ 202 എന്ന നമ്പര്‍ ഉള്ള ഫോര്‍ഡ് ഐക്കോന്‍ കാര്‍ ആംബുലന്‍സിന്റെ മുന്നില്‍ കയറുന്നത്. തുടര്‍ന്ന്‍ കിലോമീറ്ററുകളോളം ആംബുലന്‍സിനു  കടത്തിവിടാതെ കാര്‍ വഴിമുടക്കുകയായിരുന്നു. കളമശ്ശേരി വരെ ഈ കാര്‍ ആംബുലന്‍സിന് മാര്‍ഗ്ഗ തടസം ഉണ്ടാക്കിക്കൊണ്ടിരുന്നു.

എതിരെ വരുന്ന വാഹനങ്ങള്‍ വഴി നല്‍കിയാലും ഈ കാര്‍ മനപ്പൂര്‍വം വഴി വിട്ടുകൊടുക്കാതെ ആംബുലന്‍സിന്‍റെ മുന്നില്‍ കയറുകയായിരുന്നു. സാധാരണ 15 മിനിറ്റ് കൊണ്ട് എത്തുവാന്‍ പറ്റുന്ന ദൂരം 35 മിനിറ്റ് കൊണ്ടാണ് ആംബുലന്‍സ് എത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍.ആലുവാ സ്വദേശി നിര്‍മ്മല്‍ ജോസ് എന്നയാളുടെ പേരിലുള്ള വാഹനമാണ് കെ എല്‍ 17 എല്‍ 202 എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കൂടാതെ കാറിന്റെയും അതിന്‍റെ മുതലാളിയുടെയും ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ കടപ്പാട് : മീഡിയാ വണ്‍