ആ കാര്‍ ഓടിച്ചത് താനല്ല ; വണ്ടി വിറ്റിട്ട് രണ്ടുവര്‍ഷമായി ; ചെയ്യാത്ത കുറ്റത്തിന് തെറിവിളി കേട്ട് കാര്‍ മുതലാളി
അത്യാഹിത നിലയിലുള്ള നവജാത ശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ വഴി തടഞ്ഞ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ മനസാക്ഷി ഇല്ലായ്മ കണ്ടു കേരളം ഞെട്ടിയ സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. കാറിന്റെ ഉടമസ്ഥന് എന്ന പേരില്‍ ഒരാളുടെ ചിത്രവും അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണ് എന്നാണു കാര്‍ ഉടമസ്ഥന് എന്ന പേരില്‍ വരുന്ന ചിത്രത്തിലെ വ്യക്തിക്ക് പറയുവാനുള്ളത്. കൊച്ചി സ്വദേശിയായ ജോബി അലക്സ് ആണ് സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
താന്‍ ആ കാര്‍ വിറ്റിട്ട് രണ്ടു വര്‍ഷം ആയെന്നും ഇപ്പോള്‍ ആരാണ് അത് ഉപയോഗിക്കുന്നത് എന്ന് അറിയില്ല എന്നുമാണ് ജോബി പറയുന്നത്. “ഞാൻ ഇ വണ്ടി വിറ്റിട്ട് 2 വർഷം ആയി ഇപ്പോൾ വണ്ടി ഉബയോഗിക്കുന്ന ആളെ എനിക്കറിയില്ല എന്റെ ഫോട്ടോയും നമ്പറും വേച്ഛ് സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന സംഭവം ആയി എനിക്കൊരു ബന്ധവും ഇല്ല ദയവു ചെയ്തു എല്ലാവരും എന്നെ കുറ്റപ്പെടുത്തരുത് ഞാൻ വണ്ടി 2015il R T ഓഫീസിൽ പേര് മാറി വിറ്റതാണ് എന്റെ no എങ്ങനെ വന്നു എന്ന് എനിക്കറിയില്ല എല്ലാവരും ഇത് മനസിലാക്കുക”. തന്റെ ഫേസ്ബുക്കില്‍ ജോബി പറയുന്നു. ഒരു വണ്ടി ബ്രോക്കറിനാണ് ജോബി വണ്ടി വിറ്റത്. ബ്രോക്കറിന്റെ കയ്യില്‍ നിന്നും നിര്‍മല്‍ ജോസ് എന്നയാളാണ് വണ്ടി വാങ്ങിയത്.എന്നാല്‍ ആര് ടി ഓ ഓഫീസില്‍ വന്ന പിഴവ് കാരണം ഇപ്പോഴും ജോബിയുടെ നമ്പര്‍ ആണ് ഉടമസ്ഥന്റെ വിവരങ്ങളില്‍ കാണുന്നത്.