മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വൈറ്ററെ തല്ലി, നടി സത്യവാസ്ഥാ വെളിപ്പെടുത്തുന്നു

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി തീര്‍ന്നുപോയി എന്ന് പറഞ്ഞ വൈറ്ററെ തല്ലി എന്ന വാര്‍ത്ത പുറത്തുവന്നത്. വെയിറ്ററെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി സീരിയല്‍ നടി അനു ജൂബി രംഗത്തെത്തി. കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു വെയ്റ്ററെ തല്ലിയെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം സീരിയല്‍ നടി അനു ജൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ പകുതി മാത്രമാണു സത്യമെന്ന് അനു ജൂബി പറഞ്ഞു.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെത്തിയത്. ഭക്ഷണം വളരെ രുചികരമാണ് എന്നതും കൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല. താനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്ത് നില്‍ക്കുകയായിരുന്നു.

ബിരിയാണി ഓര്‍ഡര്‍ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് വൈറ്ററോട് തിരക്കിയപ്പോള്‍ മട്ടന്‍ ഐറ്റംസ് എല്ലാം തീര്‍ന്നുപോയി എന്ന് പറഞ്ഞു. ഞങ്ങള്‍ അരമണിക്കൂറായി കാത്തിരിക്കുകയാണ് നേരുതേ പറഞ്ഞൂടായിരുന്നോന് ചോദിച്ച നടിയോട് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നുവെന്ന് അനു ജൂബി പറഞ്ഞു.

ഹോട്ടലില്‍ വന്നവരോട് മോശമായി പെരുമാറിയതിനാല്‍ വെയ്റ്റരെ തന്റെ സുഹൃത്തുക്കള്‍ മാനേജരുടെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയ സമയം തന്റെ മുന്നില്‍ നിന്ന ഒരാള്‍ മോശമായി സംസാരിക്കുകയായിരുന്നു നീ എന്തോരു ചരക്കാടി.. എന്നാണ് അയ്യാള്‍ അനുവിനോട് ചോദിച്ചത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് തിരിച്ച് അയാളോട് പറഞ്ഞു. ഈ പ്രശ്നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വെച്ചെന്നുമാണെന്നും നടി പറയുന്നു.

ഇതില്‍ പരാതിപെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്നമുണ്ടാക്കിയയാള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണെന്ന് കൂടെ ഉണ്ടായവരുടെ സംസാരത്തിനിന്ന് വ്യക്തമായി എന്നും നടി പറയുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചതെന്നും അവര്‍ തന്നെ മര്‍ദ്ദിക്കുകയും ചെയ്തു എന്നും അനു വ്യക്തമാക്കി.

ഞാന്‍ പോയത് എന്റെ പിറന്നാള്‍ ആഘോഷിക്കാനാണ്. പ്രശ്നങ്ങളുണ്ടാക്കാനല്ല, പക്ഷേ പൊലീസില്‍ നിന്നുള്ള പെരുമാറ്റം കണ്ടാല്‍ എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാര്‍ വന്നാലെ വിടുകയുള്ളൂ എന്നൊക്കെ പറയുകയായിരുന്നു. മാത്രമല്ല ഞാന്‍ മദ്യപിച്ചുവെന്ന് പറഞ്ഞും പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ പൊലീസ് മെഡിക്കല്‍ എടുക്കുകയോ അത് തെളിയിക്കുന്ന ടെസ്റ്റുകള്‍ നടത്തുകയോ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അനു ജൂബി പറഞ്ഞു.