ജീന്‍സും ബൂട്ടും ധരിച്ചു ; മലാലയെ മിയാ കലീഫയാക്കി മതതീവ്രവാദികള്‍
ജീന്‍സ് പാന്റും ബൂട്ട്സും ധരിച്ചതിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ പോണ് സ്റ്റാര്‍ മിയാ കലീഫയോട് ഉപമിച്ച് സോഷ്യല്‍ മീഡിയ. ഒരു മുസ്ലീം ആയിട്ടും മലാല ഇത്തരത്തില്‍ വസ്ത്രം ധരിച്ചതാണ് സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ക്ക് ഇഷ്ടമാകാത്തത്. Siasat.pk എന്ന പാക്കിസ്ഥാനി പേജിലാണ് മലാലയെ മിയാ കലീഫയാക്കി അവതരിപ്പിച്ചിരിക്കുന്നത്. ‘മലാല യു.കെയില്‍’ എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 14നാണ് ചിത്രം സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പോസ്റ്റിനു കീഴെ മലാലയെ അധിക്ഷേപിച്ചുകൊണ്ട് ധാരാളം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മലാലയുടെ വസ്ത്രധാരണത്തെ പരിഹസിച്ച ചിലര്‍ പോണ് സ്റ്റാര്‍ മിയ ഖലീഫയുമായി മലാലയെ താരതമ്യപ്പെടുത്തുകയും ചെയ്തു. മിയ ഖലീഫ സ്വന്തമായി വ്യക്തിത്വം ഉള്ള ആളാണ് എന്നും മലാലയെ പോലെ അഭിനയിക്കുന്നവള്‍ അല്ല എന്നും അവര്‍ പറയുന്നു.
അതേസമയം ഇഷ്ടമുള്ളത് ധരിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് മലാലയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 20കാരിയായ മലാല ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസം. സ്വന്തം രാജ്യത്തിന്റെ പേര് ലോകത്തിനുമുന്പില് ഉയര്‍ത്തിക്കാട്ടിയ മലാലയോട് എന്നാല്‍ ഇപ്പോഴും പാക്കിസ്ഥാനികള്‍ക്കും മുസ്ലീം സ്ത്രീകള്‍ അടിമകളാണ് എന്ന മനോഭാവം ഉള്ളവര്‍ക്കും വ്യക്തമായ വിരോധം ഇപ്പോഴും നിലനില്ക്കുന്നു എന്നത്തിനുള്ള തെളിവാണ് കമന്റുകള്‍ വായിച്ചാല്‍ മനസിലാവുക. അതുപോലെ മലാലയെ പോണ് സ്റ്റാര്‍ മിയാ കലീഫയോട് ഉപമിച്ചവര്‍ എല്ലാം എല്ലാം തന്നെ മിയയുടെ കടുത്ത ആരാധകര്‍ ആകാനാണ് വഴി.