ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ പതിച്ചു; ഞെട്ടിക്കുന്ന ഈ വീഡിയോ ബാക്കി പറയും
ഓടിക്കൊണ്ടിരുന്ന ഔഡി കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണു. കാറിന്റെ മുകള്‍ ഭാഗം അകത്തേക്ക് ചപ്പിപ്പോയി. കാറിനുള്ളിലുള്ളവര്‍ രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ ദൃശ്യത്തില്‍ നിന്നും മനസിലാകും.
ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 29 കാരനായ യുവാവിന്റെ ഔഡി കാറിലേക്കാണ് നിര്‍മാണസെറ്റില്‍ ഉണ്ടായിരുന്ന ക്രെയിന്‍ തകര്‍ന്നു വീണത്. വീട്ടില്‍നിന്നും ഓഫിസിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് റോഡില്‍വച്ച് യുവാവിന്റെ കാറിലേക്ക് ക്രെയിന്‍ വീണത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പക്ഷേ അദ്ഭുതം എന്നു പറയട്ടെ കാര്‍ ഓടിച്ചിരുന്ന യുവാവ് ഒരു പോറലുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട ഏവരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.