‘യാത്രക്കാരുടെ ശ്രദ്ധക്ക്,റെയില്‍ വേ സ്റ്റേഷനുകളില്‍ തുച്ഛമായ നിരക്കില്‍ ശുദ്ധ വെള്ളം വരുന്നു’

മിക്കപ്പോഴും യാത്രക്കിടെയില്‍ എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിലാണ്.കൂടുതലും ട്രെയിന്‍ യാത്രയിലാണ് ഈ ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ അതിന് പരിഹാരം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. ട്രെയിന്‍ യാത്രക്കാര്‍ക്ക് ശുദ്ധ വെള്ളം ലഭ്യമാക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ I.R.C.T.C യുടെ വാട്ടര്‍ വെന്റിംഗ് മെഷീന്‍ വരുന്നു.

ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.നിലവില്‍ റെയില്‍വേ സ്‌റേഷനിനുള്ളിലും, ട്രെയിനിനുള്ളിലും ലഭിക്കുന്ന 1ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണെങ്കില്‍ ഈ മെഷീനില്‍ 5 രൂപമാത്രം മതി.

300 മില്ലിക്ക് 1രൂപ(വ്യക്തികള്‍ക്കുളള കുപ്പി) , (വാട്ടര്‍ പോയിന്റ് കണ്ടെയ്‌നറുകളില്‍) 500 മില്ലിക്ക് മൂന്നും. അഞ്ചും യഥാക്രമം. ഈവാട്ടര്‍ വെന്റിംഗ് മെഷീനുകള്‍ മെയിന്‍ സ്റ്റേഷനുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.