പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ് ; ഗുണകരമാണ് പക്ഷേ കള്ളത്തരങ്ങള്‍ കാണിക്കുന്നവര്‍ കുടുങ്ങും
ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുന്ന പരിഷ്ക്കാരങ്ങളുമായി വാട്‌സ് ആപ്പ്. യാത്രകളില്‍ ഉപയോക്താവിന്റെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ വാട്സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇനി നിങ്ങളുടെ ലൊക്കേഷനുകള്‍ കൂടി സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലും വാട്സ് ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കും. വാട്സ് ആപ്പ് ഗ്രൂപ്പോ, വ്യക്തികളുമായുള്ള ചാറ്റോ തുറക്കുമ്പോള്‍ ഷെയര്‍ ലൈവ് ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ കൂടി ലഭ്യമാകും. ഉപയോക്താവിന് ആവശ്യമെന്നു തോന്നുമ്പോള്‍ മാത്രം ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. ഇതിനു മുന്‍പും വാട്‌സ് ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ഇനി മുതല്‍ നമ്മുടെ ലൊക്കേഷന്‍ അറിയിക്കുന്നതോടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആവശ്യമെങ്കില്‍ നമ്മെ പിന്തുടരാന്‍ കഴിയും. യാത്രകളിലാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുക. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതുപോലെ രാത്രി സമയം ജോലി കഴിഞ്ഞു വരുന്നവര്‍ക്കും ഇതിലൂടെ തങ്ങള്‍ എവിടെയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുവാന്‍ കഴിയും. അതേസമയം വീട്ടുകാര്‍ അറിയാതെ കറങ്ങി നടക്കുന്നവര്‍, ക്ലാസ് കട്ട് ചെയ്തു മുങ്ങുന്നവര്‍ അതുപോലെ ഓഫീസില്‍ ഒരു കള്ളം പറഞ്ഞു വേറെ ഇടങ്ങളില്‍ പോകുന്നവര്‍ ഇവര്‍ക്കെല്ലാം ഈ നവീകരണം ഭാവിയില്‍ നല്ല മുട്ടന്‍ പണി തരും എന്നകാര്യം ഉറപ്പാണ്.