7.7 കോടി, ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കോച്ച്

7.7 കോടി ഇന്ത്യന്‍ രൂപ ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി പ്രതിവര്‍ഷം വാങ്ങുന്ന പ്രതിഫലം. ഏകദേശം 1.17 മില്യണ്‍ യു.എസ ഡോളര്‍. ഇ.എസ.പി.എന്‍ ക്രിക്ക്ഇന്‍ഫോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് ലോക ക്രിക്കറ്റില്‍ ഒരു കോച്ച് വാങ്ങുന്ന ഏറ്റവും വലിയ ശമ്പളമാണ്. തൊട്ടു പുറകിലുള്ള ഓസ്‌ട്രേലിയയുടെ ഡാരെന്‍ ലീമാന്‍ വാങ്ങുന്ന ശമ്പളം ഇതിന്റെ പകുതിയിലും താഴെയാണ്, 3.5 കോടി ഇന്ത്യന്‍ രൂപ.

സൗത്ത് ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ആണ് കോച്ചുകള്‍ക്ക് അവരുടെ മികച്ച കളിക്കാരേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നത്. മിക്കി അര്‍ത്ഥറിനു പാകിസ്ഥാന്‍ ബോര്‍ഡ് നല്‍കുന്നത് അവരുടെ മികച്ച കളിക്കാരന് നല്‍കുന്നതിന്റെ മൂന്നിരട്ടിയാണ്. ചണ്ഡിക ഹാതുരുസിംഗക്ക് ബംഗ്ലാദേശ് നല്‍കുന്നത് കളിക്കാരനെക്കാള്‍ 5 ഇരട്ടി ശമ്പളം.

ഇതില്‍ കൗതുകം ഉണര്‍ത്തുന്നത് ശാസ്ത്രിയുടെ പ്രതിവര്‍ഷ ശമ്പളം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെതിനെക്കാള്‍ കൂടുതല്‍ ആണെന്നുള്ളതാണ്. കോഹ്ലിക്ക് ബി.സി.സി.ഐ ഇത് നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ ശമ്പളം 1 മില്യണ്‍ യു.എസ് ഡോളര്‍ ആണ്. കോഹ്ലിയുടെ പരസ്യങ്ങളില്‍ നിന്നും ഉള്ള വരുമാനം ഇതിലും കൂടുതലാണ്.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വാങ്ങുന്നത് 1.47 മില്യണ്‍ ഡോളര്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് 1.27 മില്യണ്‍ ഡോളര്‍.

എന്നാലും ജനപ്രീതിയില്‍ ഫുട്‌ബോളിനേക്കാളും ഫോര്‍മുല വണ്‍ ഇനെക്കാളും ബഹുദൂരം പോകാനുണ്ട് ക്രിക്കറ്റിന്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാങ്ങുന്നത് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ 40 ഇരട്ടി ശമ്പളം, 58 മില്യണ്‍ യു.എസ് ഡോളര്‍, ഫോര്‍മുല വണ്‍ താരം ലൂയി ഹാമില്‍ട്ടണ്‍ 38 മില്യണ്‍, ബാസ്‌കറ്റ്ബാള്‍ താരം ലെബ്രോണ്‍ ജെയിംസ് 32 മില്യണ്‍.