വിപ്ലവ നായകന് ഇന്ന് 94 വയസ്; പിറന്നാള്‍ നിറവില്‍ വി എസ്
മുന്‍ മുഖ്യമന്ദ്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന് ഇന്ന് 94 വയസ് തികയുന്നു. പതിവുപോലെ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല.
പിറന്നാള്‍ ദിവസമായ ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വച്ച് ഒരു പുസ്തക പ്രകാശനം ഉണ്ട്, ഇന്ന് അദ്ദേഹത്തിന് ആകെയുള്ള പൊതുപരിപാടി ഇതുമാത്രമാണ്. അതുകഴിഞ്ഞു അടുത്ത ബന്ധുക്കളും പേര്‍സണല്‍ സ്റ്റാഫുകളും ചേര്‍ന്ന് കേക്ക് മുറിക്കും, ശേഷം മധുരം വിതരണം ചെയ്യും.