സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ബാഹുബലി മേക്കിങ് വീഡിയോ; ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷങ്ങള്‍
ഇന്ത്യന്‍ സിനിമ ലോകത് വന്‍ പ്രതിഭാസം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇരുപത് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ സിനിമാലോകത്തെ ബാഹുബലി എങ്ങനെ കീഴടക്കി എന്നതിന്റെ കഷ്ടതകളാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്.
പ്രഭാസ്, റാണ, അനുഷ്ക എന്നിവരുടെ സാഹസികത നിറഞ്ഞ അഭിനയവും രാജമൗലിയുടെ കരവിരുതും സാബു സിറിലിന്റെ അര്‍പ്പണവും വിഡിയോയില്‍ പ്രകടമാണ്. വീഡിയോ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടവരുടെ എണ്ണം ലക്ഷങ്ങളായി.