കതകില്‍ മുട്ടാതെ അകത്തു പ്രവേശിച്ച ആളിന്, നാട്ടുകൂട്ടം നല്‍കിയ അതിക്രൂരമായ ശിക്ഷ
ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് നാട്ടുകൂട്ടം നല്‍കിയ ക്രൂരമായ ശിക്ഷക്ക് വിധേയനായത്. ബുധനാഴ്ച രാത്രിയാണ് സംഭവം, സുരേന്ദ്ര യാദവ് എന്ന ഗ്രാമമുഖ്യന്റെ വീട്ടില്‍ രാത്രി പുകയില വാങ്ങാന്‍ എത്തിയതായിരുന്നു താക്കൂര്‍. എന്നാല്‍ ഈ സമയം സുരേന്ദ്ര യാദവിന്റെ വീട്ടില്‍ പുരുഷന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇതറിയാതെ താക്കൂര്‍ കതകില്‍ മുട്ടാതെ അകത്തു പ്രവേശിക്കുക ആയിരുന്നു. തുടര്‍ന്ന് ശ്രീകള്‍മാത്രം താമസിക്കുന്ന വീട്ടില്‍ കതകില്‍ മുട്ടാതെ പ്രവേശിച്ചു എന്നുപറഞ്ഞായിരുന്നു താക്കൂറിനെ നാട്ടുക്കൂട്ടത്തില്‍വച്ചു ശിക്ഷിച്ചത്. ചെരുപ്പുകൊണ്ട് 25 അടിയും, തറയില്‍ തുപ്പിയിട്ടു നക്കിയെടുക്കുകയുo ആയിരുന്നു ശിക്ഷ. താക്കൂറിനെ ചെരുപ്പുകൊണ്ട് അടിക്കാന്‍ സംഭവം അറിഞ്ഞ സ്ത്രികളും നിരവധി നാട്ടുകാരും നാട്ടുക്കൂട്ടത്തില്‍ എത്തിയിരുന്നു.