ബി ജെ പിക്ക് പാരയായി ജി എസ് ടി വിവാദം കത്തി നില്ക്കുന്ന സമയം മെര്‍സല്‍ കാണാനെത്തിയ സംസ്ഥാന മന്ത്രി
തിരുവനന്തപുരം : തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായി റിലീസ് ആയ ഏറ്റവും പുതിയ ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍. കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ചിത്രം കേന്ദ്ര ഗവണ്മെന്റ്നെ പരസ്യമായി വിമര്‍ശിക്കുന്നു എന്ന പേരില്‍ ഇപ്പോള്‍ തന്നെ വിവാദത്തില്‍ ആയിക്കഴിഞ്ഞു. നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം,ഓക്സിജന്‍ കിട്ടാതെയുള്ള ശിശുമരണം, ജി എസ് ടി എന്നിവയെ ചിത്രം കടന്നാക്രമിക്കുന്നുണ്ട്. ഇത് കാരണം ബി ജെ പി നേതാക്കള്‍ പലതും ചിത്രത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. സിനിമയിലെ ബി ജെ പിക്ക് മോശമാകുന്ന ഡയലോഗുകള്‍ ഒഴിവാക്കണം എന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പൊതുജനങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നാണു ആരാധകര്‍ പറയുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പിന്തുണ ദിനംപ്രതി കൂടി വരികയാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും കഴിഞ്ഞ ദിവസം സിനിമ കാണുവാന്‍ തിരുവനന്തപുരം കൈരളി സിനി കോംപ്ലക്സില്‍ എത്തിയ വ്യക്തിയെ കണ്ട് ഏവരും ഞെട്ടി. സി പി എം മുതിര്‍ന്ന നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം മണിയാണ് കഴിഞ്ഞ ദിവസം ചിത്രം കാണുവാന്‍ വേണ്ടി എത്തിയത്. സെക്കന്‍ഡ് ഷോയ്ക്കാണ് അദ്ധേഹം എത്തിയത്. ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായമാണ് അദ്ധേഹത്തിന് ഉള്ളത്. ഒരു നല്ല സിനിമാ പ്രേമികൂടിയാണ് അദ്ധേഹം.