ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷവും,ഗിത്താര്‍ വായനയും അടിപൊളി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സിനിമ താരങ്ങളെപ്പോലെത്തന്നെ താരങ്ങളുടെ മക്കളും പലപ്പോഴും ആരാധകരുടെ ഇടയില്‍ ജനപ്രിയരാകാറുണ്ട്. പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ വെളളിത്തിരയില്‍ മുഖം കാണിക്കുമ്പോള്‍ ചിലര്‍ ശ്രദ്ധേയരാകുന്നത് മറ്റെന്തെങ്കിലും പ്രവര്‍ത്തികളിലൂടെയാണ്.

പക്ഷെ കുറച്ച് മുന്‍പ് വരെ കേരളം ഒരുപാട് ചര്‍ച്ച ചെയ്തത് ദിലീപിന്റെ മകള്‍ മീനാക്ഷിയെക്കുറിച്ചായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നാണ് മീനാക്ഷിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഇതിനിടെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ മീനാക്ഷി രോക്ഷത്തോടെ മാധ്യമ പ്രവര്‍ത്തകരെ നോക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പക്ഷെ ഇപ്പോള്‍ മീനാക്ഷിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  മീനാക്ഷി സുഹൃത്തുക്കളൊത്ത് ആടിപ്പാടി ഗിത്താര്‍ വായിക്കുന്നതും, ദീപാവലി ആഘോഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്തായാലും യൂടുബില്‍ വീഡിയോ വന്‍ തരംഗമായിരിക്കുകയാണ്.നിഷ്‌കളങ്കമായി ചിരിക്കുന്ന മീനാക്ഷി സന്തോഷവതിയായാണ് വീഡിയോയില്‍ കാണുന്നത്. മീനാക്ഷി വെള്ളിത്തിരയിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് ദിലീപ് ആരാധകര്‍.