ഡാളസില്‍ വാഹനാപകടത്തില്‍ മരിച്ച മിനി പോള്‍സന്റെ (57) പൊതുദര്‍ശനം ഒക്ടോബര്‍ 21 വെള്ളിയാഴ്ച

പി.പി. ചെറിയാന്‍

ഡാളസ്സ്: ഒക്ടോബര്‍ 16ന് ഡാളസ്സിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മിനി പോള്‍സന്റെ (57) പൊതു ദര്‍ശനം ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച സ്‌കോഫീല്‍ഡ് മെമ്മോറിയല്‍ ചര്‍ച്ചില്‍.

ഡാളസ്സ് ഡൗണ്‍ ടൗണ്‍ ബെയ്‌ലര്‍ ഹോസ്പിറ്റലില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ഗാര്‍ലന്റ് റോഡ് ബക്കനര്‍ ബിലവഡ് ഇന്റര്‍സെക്ഷന്‍ ഗ്രീന്‍ലെറ്റ് പാസ്സ് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു വാഹനം മിനി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മിനി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വാഹനം ഒളിച്ചിരുന്ന മിനിയുടെ ഭര്‍ത്താവ് പോള്‍സണ്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവല്ല വാരിക്കാട് പുത്തന്‍ പുരയില്‍ ജോണ്‍ ചാണ്ടിയുടേയും, മേരി ജോണിന്റേയും മകളും പാസ്റ്റര്‍ വൈ സഖറിയായുടെ മകന്‍ പോള്‍സന്റെ ഭാര്യയുമാണ് നഴ്‌സായ മിനി സഖറിയ. ഷെര്‍വിന്‍, ഷോബില്‍, ജോഷ്വിന്‍, ജെസ്വന്‍ എന്നീ നാല് ആണ്‍മക്കാണ് ഇവര്‍ക്കുള്ളത്.

പൊതു ദര്‍ശനം: ഒക്ടോബര്‍ 21 വെള്ളി, സമയം- വൈകീട്ട് 6 മുതല്‍ 9വരെ, സ്ഥലം- സ്‌കോഫീല്‍ഡ് മെമ്മോറിയല്‍ ചര്‍ച്ച, 7730 അബ്രാംസ് റോഡ്, ഡാളസ് 75231,

സംസ്‌ക്കാര ശുശ്രൂഷ- ഒക്ടോബര്‍ 22 ശനി രാവിലെ 9.30 മുതല്‍
സ്ഥലം-സ്‌കോഫീല്‍ഡ് മെമ്മോറിയല്‍ ചര്‍ച്ച,7730 അബ്രാംസ് റോഡ് ,ഡാളസ് 75231

തുടര്‍ന്ന് റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില് സംസ്‌ക്കരിക്കും. പൊതു ദര്‍ശനവും, സംസ്‌ക്കാര ശുശ്രൂഷയും പവര്‍ വിഷന്‍ യു എസ് എ. കോമില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിനോയ് ജോണ്‍സന്‍- 972 623 7558, ജോണ്‍സന്‍ സഖറിയ- 469 302 4615.

Scofield Memorial Church in Dallas, Texas
Address: 7730 Abrams Rd, Dallas, TX 75231
Phone: (214) 349-6043