ആര്‍ത്തവ രക്തത്തിന്റെ നിറം നീലയാക്കി കാണിക്കുന്നവര്‍ കാണു ; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം, എന്തിനാണ് പറയാന്‍ മടിക്കുന്നത്
ആര്‍ത്തവത്തിന്റെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ വിവിധ തരത്തില്‍ വേട്ടയാടപ്പെടുകയും, ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യാറുണ്ട്. സ്ത്രീയുടെ സ്വകാര്യതയായതുകൊണ്ടു തന്നെ ആര്‍ത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പലരും വിമുഖത കാട്ടാറുണ്ട്. എന്നാല്‍ ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നിലനിന്നു പോകുന്നതിന് ആവശ്യമായ ഒരു പ്രധാന ജൈവീക പ്രക്രിയയാണ്.
ഇത് അറിയാമെങ്കിലും ധൈര്യപൂര്‍വം ആര്‍ത്തവത്തെക്കുറിച്ച് തുറന്നു പറയാന്‍ മടിക്കന്നവരാണ് ബഹുഭൂരിപക്ഷവും. എന്തിനേറെപ്പറയുന്നു. സാനിട്ടറി നാപ്ക്കിനുകളുടെ പരസ്യത്തില്‍പ്പോലും ആര്‍ത്തവരക്തത്തിന്റെ നിറത്തിന് നീലനിറത്തിലുള്ള മഷിയായിരുന്ന കറയാണ് ഉപയോഗിച്ചിരുന്നത്.
ആര്‍ത്തവ രക്തം ചുവപ്പാണെന്നു പറയാന്‍ സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങള്‍പ്പോലും മടിക്കുമ്പോള്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച് പരസ്യം പുറത്തിറങ്ങിയിരിക്കുന്നു.യു.കെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡിഫോമിന്റെ ഇത്തരത്തിലൊരു പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം. എന്നാണു ഇവര്‍ പറയുന്നത്.
വെറും പരസ്യവാചകമായി മാത്രം ഇതിനെ കണ്ടാല്‍പോര എന്നും ബോഡി ഫോം കൂട്ടിച്ചേര്‍ക്കുന്നു.