‘ബോത്തി’ ക്യാമറയുമായി എത്തുന്ന നോക്കിയ 7 ഏവര്‍ക്കും ശരിക്കും ‘ബോധി’ക്കും
ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ചുവടുമാറിയ നോക്കിയ പുറത്തിറക്കുന്നു ഫോണുകള്‍ക്ക് കുഴപ്പമില്ലാത്ത സ്വീകാര്യത ലഭിച്ചു വരുമ്പോള്‍ ബോത്തി ക്യാമറ ഉള്‍പ്പെടുത്തി വിപണി പിടിക്കാന്‍ എത്തുകയാണ് നോക്കിയ7.
നോക്കിയ8 ന്റെ പകുതി വിലക്ക് ബോത്തി ക്യാമറയുള്ള നോക്കിയ7 സ്വന്തമാക്കാം എന്നതാണ് പ്രത്യേകത. മുന്നിലെയും പിന്നിലെയും ക്യാമറകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ബോത്തി ക്യാമറയുടെ പ്രത്യേകത.
പിന്ക്യാമറക്ക് 16 മെഗാ പിക്സലും, മുന്‍ ക്യാമറക്ക് 5 മെഗാപിക്സലുമാണുള്ളത്. തീര്‍ന്നിട്ടില്ല.3000 mah ബാറ്ററി കപ്പാസിറ്റിയിലെത്തുന്ന നോക്കിയ7 രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്.
4gb റാമിനൊപ്പം 64 gb സ്റ്റോറേജ് ഉള്ളതാണ് ആദ്യത്തേത്. രണ്ടാമത്തേതില്‍ 6gb റാമും,128 gb സ്റ്റോറേജുമാണുള്ളത്. 18000 രൂപയ്ക്കു ഈ സ്റ്റൈലിഷ് നോക്കിയാ ഫോണ്‍ സ്വന്തമാകാം.